ഗുരുവായൂരിൽ പൈതൃക ഭാഗവത സപ്താഹം

Written by Taniniram1

Published on:

തൃശൂര്‍ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ഹാളില്‍ 21 മുതല്‍ 28 വരെ പൈതൃക ഭാഗവത സപ്താഹം ഭാഗവതോത്സവം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാമി ഉദിത് ചൈതന്യയാണ് ആചാര്യന്‍. ആയിരത്തെട്ട് അമ്മമാരുടെ ഭാഗവതപാരായണവും അഞ്ഞൂറ്റിയൊന്ന് കുട്ടികളുടെ വിഷ്ണു സഹസ്രനാമാര്‍ച്ചനയും ഉണ്ടാകും. 21ന് വൈകീട്ട് അഞ്ചിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ ഡോ. ഡി.എം. വാസുദേവന്‍ അധ്യക്ഷത വഹിക്കും. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. വി. ജയകുമാര്‍, കെ. ബാലസുബ്രഹ്മണ്യന്‍, എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. 28 വരെയുള്ള ദിവസങ്ങളില്‍ പുസ്തകപ്രകാശനം, തിരുവാതിരക്കളി, നൃത്താവതരണങ്ങള്‍, മോഹിനിയാട്ടം, പൈതൃകകലാസംഗമം, മാതൃസംഗമം, കഥകളി തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാകും. 28ന് ഉച്ചയ്ക്ക് 12ന് സമാപനസമ്മേളനം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ സപ്താഹസമിതി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.രവി ചുങ്കത്ത്, ഐ.കെ. ദിവാകരന്‍, കെ.കെ. വേലായുധന്‍, ശ്രീകുമാര്‍ പി. നായര്‍, മണലൂര്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

See also  ഹെൽത്ത് ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം; പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Leave a Comment