Wednesday, July 2, 2025

“ബിജെപിക്ക് വോട്ടില്ല” ആം ആദ്മി ക്യാമ്പയിൻ 15ന്

Must read

- Advertisement -

തൃശൂര്‍ : ആം ആദ്മി പാര്‍ട്ടി നടത്തുന്ന ബി.ജെ.പിക്ക് വോട്ടില്ല എന്ന കാംപയിനിന്റെ മേഖലാതല ഉദ്ഘാടനവും പൊതുസമ്മേളനവും 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇ.എം.എസ്. സ്‌ക്വയറിനു മുന്നില്‍ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി സ്ഥാപകനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ജയലിലടച്ചതിനും പ്രതിപക്ഷപാര്‍ട്ടികളെ വേട്ടയാടുന്നതിനുമെതിരേയുള്ള ബഹുജനപ്രക്ഷോഭത്തിന്റെ കൂടി ഭാഗമാണ് പരിപാടി.

മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം പേര്‍ പങ്കെടുക്കും. സ്വരാജ് റൗണ്ടില്‍ പന്തംകൊളുത്തി പ്രകടനവും നടത്തും. പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന്‍ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, മുസ്ലിം ലീഗ് ജില്ലാ നേതാവ് സി.എ. റഷീദ് എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന യൂത്ത് വിങ് പ്രസിഡന്റ് ജിതിന്‍ സദാനന്ദന്‍, ജിജോ ജേക്കബ്, ഡോ. സി.എസ്. ഉണ്ണികൃഷ്ണന്‍, സിന്ധു സന്തോഷ് എന്നിവരും പങ്കെടുത്തു.

See also  ഇനി മൃഗങ്ങൾക്ക് യഥേഷ്ടം വെള്ളം കുടിക്കാം: കാട്ടിൽ കുളമൊരുക്കി വനം വകുപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article