ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴീക്കൽ മാഫിയയുടെ വിളയാട്ടം

Written by Taniniram1

Published on:

ഗുരുവായൂർ : (GURUVAYUR TEMPLE)ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴിയിക്കൽ മാഫിയയയുടെ ചതിയിൽ പെട്ട് ഭക്തർ, പരാതി ആയപ്പോൾ പണം തിരിച്ചു കൊടുത്തു തടി ഊരി സംഘം . കഴിഞ്ഞദിവസം രാവിലെ യാണ് 2500 രൂപ കൊടുത്തു അഞ്ചംഗ സംഘം ദർശനത്തിന് ശ്രമിച്ചത്. എന്നാൽ പണം കൊടുത്തെങ്കിലും അവർക്ക്ദർശനത്തിന് കഴിഞ്ഞില്ല. തുടർന്ന് പുറത്തിറങ്ങിയ സംഘം പണം വാങ്ങിയ ആളുടെ കുത്തിന് പിടിച്ചു.

സംഭവം വഷളാകുമെന്ന് ബോധ്യപ്പെട്ടതോടെ ദർശനത്തിന് എത്തിയവർക്ക് പണം തിരിച്ചു കൊടുത്ത് തടി ഊരുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് വിരമിച്ച ഒരു ആനപാപ്പാനാണ് പണം വാങ്ങിയത്. പണം തിരിച്ചു കിട്ടിയതോടെ തൊഴാൻ എത്തിയവർക്ക് പരാതി ഇല്ലാതായി, പരാതി ഇല്ലാത്തതിനാൽ പൊലീസിന് നടപടി എടുക്കാനും കഴിഞ്ഞില്ല.

പതിനഞ്ചോളം പേരാണ് തൊഴീക്കൽ മാഫിയയുടെ ഭാഗമായി ക്ഷേത്ര നടയിൽ വിലസുന്നത്. പലരും പാർട്ടിയുമായി ബന്ധമുള്ളവർ ആയതു കൊണ്ട് നടപടി എടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ദേവസ്വം അധികൃതരും . പാർട്ടി ഭരണത്തിൽ ഇരിക്കുമ്പോഴല്ലേ പാർട്ടിയുടെ കൂടെ ഉള്ളവർക്ക് പണം ഉണ്ടാക്കാൻ അവസരം ഉണ്ടാകൂ എന്ന നിലപാട് ആണ്, പലരും ദിവസേന പതിനായിരത്തോളം രൂപയുമായാണ് വീട്ടിൽ പോകുന്നതത്രെ. ഒരു ലോക്കൽ നേതാവ് ദേവസ്വം ഭരണത്തിൽ കൈ കടത്തി ലക്ഷങ്ങൾ ഉണ്ടാക്കുമ്പോൾ ജീവിക്കാൻ വേണ്ടി തങ്ങൾ പണം വാങ്ങിയാൽ അത് എങ്ങിനെ കുറ്റമാകുമെന്നാണ് ഈ സംഘത്തിലെ ചിലർ ചോദിക്കുന്നത്. തുടർ
ഭരണത്തിന്റെ അഹന്ത ഗുരുവായുർ(GURUVAYUR) ക്ഷേത്രത്തിലും അരങ്ങ് തകർക്കുകയാണ്.

Leave a Comment