ഏപ്രിൽ മുതൽ യുകെയിൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് ആശ്രിത വിസയില്ല

Written by Taniniram1

Published on:

ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി യുകെ. 2024 ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയേയോ മക്കളെയോ ആശ്രിത വീസയിൽ യുകെയിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. ഹോം സെക്രട്ടറി ജെയിംസ് ക്ലെവേർലി ഇന്നലെ വൈകീട്ട് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. ഫാമിലി വീസ ലഭിക്കാനും മിനിമം 38,700 പൗണ്ട് ശമ്പളം വേണം. നേരത്തെ സ്റ്റുഡന്‍റ്സ് വീസയിലും യുകെ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

യുകെയിൽ കഴിഞ്ഞ വർഷങ്ങളിലെ കുടിയേറ്റത്തിലുണ്ടായ വലിയ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്താൻ കാരണം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യക്കാരെ പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള കെയർ വർക്കർമാരെ ഇത് പ്രതികൂലമായി ബാധിക്കും.

See also  ടോക്കിയോയിലെ റൺവേയിൽ തീ ആളിപ്പടർന്ന് വിമാനങ്ങൾ….

Related News

Related News

Leave a Comment