ഇരിങ്ങാലക്കുട : എഴുത്തുകാരുടെയും അധ്യാപകരുടേയും ധർമ്മം എന്നത് സാമൂഹ്യമായ സംസ്കാരത്തെ വളർത്തിയെടുക്കുക എന്നതാണ്. അത്തരത്തിൽ ഉദാത്തമായ സംഭാവനകൾ സമൂഹത്തിൽ വളർത്തിയെടുക്കാൻ സാംസ്കാരിക കൈരളിയുടെ അനർഘനിധിയായ രാമനാഥൻ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അയ്യങ്കാളി സ്ക്വയറിൽ കെ വി രാമനാഥൻ മാസ്റ്ററുടെ ഓർമ്മകൾക്ക് ഒരാണ്ട് തികഞ്ഞ വേളയിൽ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു റവന്യൂ വകുപ്പ് മന്ത്രി അഡ്വ : കെ രാജൻ പറഞ്ഞു. യുവകലാസാഹിതിയും മഹാത്മാഗാന്ധി ലൈബ്രറിയും സംയുക്തമായി നടത്തിയ കെ.വി.രാമനാഥൻ മാസ്റ്റർ പ്രഥമ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ ഇ.പി.ശ്രീകുമാറിന്റെ “” സ്വരം “” എന്ന നോവലിന് ലഭിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും നൽകി. പ്രശസ്ത കവിയും വാഗ്മിയും യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കെ.കെ.കൃഷ്ണാനന്ദ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ.പി.ഗംഗാധരൻ, ഇ.പി.ശ്രീകുമാർ, സോമൻ താമരക്കുളം, രേണു രാമനാഥ്, വി.എസ്.വസന്തൻ, കെ.ജി.അജയകുമാർ എന്നിവർ സംസാരിച്ചു. അഡ്വ: രാജേഷ് തമ്പാൻ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.
എഴുത്തുകാരുടെയും അധ്യാപകരുടെയും ധർമ്മം സാമൂഹ്യമായ സംസ്കാരത്തെ വളർത്തൽ : മന്ത്രി കെ രാജൻ
Written by Taniniram1
Published on: