വായ്പാ പരിധിയിൽ കേരളത്തിന് മാത്രമായി ഇളവില്ലെന്ന് കേന്ദ്രം

Written by Taniniram Desk

Updated on:

സംസ്ഥാനത്തിനുള്ള വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യത്തിൽ കേരളത്തിന് മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ലോക്സഭയിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 47,762 കോടി രൂപയാണ് നിലവിൽ കേരളത്തിന് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന വായ്പാ പരിധി.

കേരള സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങളുടെ വായ്പാ പരിധിയിൽ ഇളവ് അനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നായിരുന്നു എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യം. കേരള സർക്കാർ സാമ്പത്തിക ഞെരുക്കം നേരിടുന്ന വിവരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ കേരള സർക്കാരിനെ സഹായിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും എന്തൊക്കെയാണ്, കേരള സർക്കാരിന്റെ നിലവിലെ വായ്പാ പരിധി എത്ര, അതനുസരിച്ച് ഇതുവരെ വായ്പയെടുത്ത തുകയെത്ര തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

വായ്പാ പരിധി ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യം ഉന്നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടിയിൽ വെളിപ്പെടുത്തി. സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സുസ്ഥിതി ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടിയിലുണ്ട്.

See also  ബഡ്ജറ്റ്‌ : ക്ഷേമപെന്‍ഷനിൽ പ്രതീക്ഷ വേണ്ട

Related News

Related News

Leave a Comment