Tuesday, April 8, 2025

നാക്ക് പിഴവിൽ അങ്കലാപ്പിലായി മുകേഷ്!!!

Must read

- Advertisement -

കൊല്ലം : “കേരളത്തിൽ സന്തോഷവും സമാധാനവും ഐക്യവും മതേതരത്വവും ജനാധിപത്യവും എല്ലാം കവർന്നെടുക്കാൻ ശ്രമിക്കുന്ന രണ്ട് കക്ഷികൾ ഒന്ന് ബിജെപിയും അവർക്ക് ഒത്താശ നൽകുന്ന എൽഡിഎഫും ” എന്ന് പ്രചരണത്തിനിടെ മൈക്കിലൂടെ മുകേഷ് (MUKESH)വിളിച്ചു പറഞ്ഞത് കേട്ട് പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഞെട്ടി.

മുകേഷിന്റെ ഈ പ്രസംഗം ലോകസഭ തെരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിൽ എത്തിനിൽക്കുന്ന നേരത്തു വൈറലായി കൊണ്ടിരിക്കുകയാണ്. മുകേഷ് അറിയാതെ പറഞ്ഞതാണെങ്കിൽ കൂടി സത്യം വിളിച്ചുപറഞ്ഞു എന്ന രീതിയിൽ ഈ പ്രസംഗത്തിന്റെ വീഡിയോ ഓഡിയോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നു.

” സത്യം വിളിച്ചുപറഞ്ഞു മുകേഷ്. കൊല്ലം സ്ഥാനാർഥി മുകേഷ് അങ്കലാപ്പിൽ. വിശദീകരണം ചോദിച്ച് നേതൃത്വം.” ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ മുകേഷിന്റെ പ്രസംഗം വൈറലായി കൊണ്ടിരിക്കുന്നത്.

See also  ആർത്തവ അവധി ലിം​ഗ വിവേചനത്തിന് വഴിയൊരുക്കും: സമൃതി ഇറാനി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article