ഇന്നലെ രാത്രി മുതൽ പെയ്തിറങ്ങിയ പേമാരിയിൽ വിറങ്ങലിച്ച് ചെന്നൈ നഗരം. മഴക്കെടുതിയിൽ ചെന്നൈയിൽ ഇസിആർ റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ടുപേർ മരണമടഞ്ഞു. മഴക്കെടുതിയിൽ ചെന്നൈ സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു . മഴക്കെടുതിയിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതിയും ഗതാഗതവും സ്തംഭിച്ചു. ചെന്നൈ നഗരത്തിൽ ഇന്ന് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു കൊണ്ടിരിക്കുന്നു. ചെന്നൈ സിറ്റി, അണ്ണാ നഗർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിലെല്ലാം മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളാണ്. മിഷോങ് ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ തീവ്രമഴ തുടരുന്നത്. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. കേരളത്തിലേക്ക് അടക്കമുള്ള ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു
Related News