എ. കെ. ആന്റണിയോട് സഹതാപമെന്ന് മകൻ അനിൽ ആന്റണി

Written by Taniniram1

Published on:

പത്തനംതിട്ട : കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയോട് സഹതാപമാണെന്ന് മകനും പത്തനംതിട്ട മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയുമായ മകൻ അനിൽ ആന്റണി. അനിൽ പത്തനംതിട്ടയിൽ തോൽക്കണമെന്ന് എ.കെ. ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയ ഡിഫൻസ് മിനിസ്റ്റർ ഇതുപോലെ രാജ്യവിരുദ്ധമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തെ അവഹേളിച്ച പാകിസ്‌താന്റെ തീവ്രവാദശ്രമങ്ങളെ പോലും വെള്ളപൂശാൻ ശ്രമിച്ച ഒരു എം പിക്ക് വേണ്ടി ക്യാമ്പയിൻ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ആന്റണിയുടെ ആഹ്വാനം 2014 മുതൽ ജനം തള്ളുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞയാളാണ് ആന്റണി. രാഹുൽ ഗാന്ധി പാഴ് വസ്തുവാണ്. പരാജിതനായ രാഹുൽ ഗാന്ധിയെ ജനം അംഗീകരിക്കില്ല. വയനാട്ടിൽ അദ്ദേഹം ജയിക്കുമോ എന്ന് ജനം തീരുമാനിക്കും. രാജ്യവിരുദ്ധനായ ആൻ്റോ ആൻന്റണിക്കു വേണ്ടി എ.കെ. ആൻ്റണി സംസാരിച്ചപ്പോൾ
വിഷമം തോന്നിയെന്നും അനിൽ ആന്റണി പറഞ്ഞു. നേരത്തേ ആന്റേ്റോ ആൻ്റണി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എ.കെ
ആന്റണി പ്രതികരിച്ചത്. മക്കളെ കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കണ്ട, ആ ഭാഷ ഞാൻ ശീലിച്ചിട്ടില്ല. ആ ഭാഷ സംസ്കാരത്തിൻ്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞിരുന്നു.

നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ പ്രമുഖരായ കോൺഗ്രസ് നേതാക്കളുടെ മക്കൾ മോദിയുടെ കരങ്ങൾക്ക് ശക്തിപകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. കേരളത്തിലെ ബി.ജെ.പിയുടെ സുവർണകാലം കഴിഞ്ഞു. അവരുടെ സുവർണകാലം കഴിഞ്ഞ ലോക്സ‌ഭാ തിരഞ്ഞെടുപ്പാണ്. ശബരിമല യുവതിപ്രവേശനവിഷയം കത്തിനിന്ന കാലത്തിൽ ഒരുപാട് വോട്ട് കിട്ടി. ഇത്തവണ 2019-ൽ കിട്ടിയ വോട്ട് കേരളത്തിൽ ബി.ജെ.പിക്ക് ഒരിടത്തും കിട്ടില്ലെന്നും ആന്റണി പറഞ്ഞിരുന്നു.

See also  തണ്ണീർകുടം പദ്ധതിയൊരുക്കി ജയരാജ് വാര്യർ

Related News

Related News

Leave a Comment