Thursday, June 19, 2025

കേന്ദ്ര നയങ്ങൾക്കെതിരെ വിശദീകരണവും പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി.

Must read

- Advertisement -

ഗുരുവായൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും,മണത്തല മേഖലയിലെ നിയമിതരായ ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ.സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.അശോകൻ തേർളി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നേതാവ് നൗഫലിനെയും,മഹിളാ കോൺഗ്രസ് നേതാക്കളെയും ആക്രമിച്ച് പരുക്കേൽപ്പിച്ച സിപിഎംകാർക്കെതിരെ പ്രതിഷേധ പ്രതിജ്ഞ എടുത്തു.

ചാവക്കാട് മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് അബ്ദുൽ സലാം,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.സി.സരൂക്ക്, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി,ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.എൻ.ഷിഹാബ്,മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഷാഹിദ പേള,റുക്കിയ ഷൗകത്തലി,ഷാഹിദ മുസ്തഫ,മഹിളാ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,റൂറൽ ബാങ്ക് ഡയറക്ടർമാരായ സനൂബ് താമരത്ത്,അഷറഫ് ബ്ലാങ്ങാട് എന്നിവർക്ക് സ്വീകരണം നൽകി.

See also  തിരുവനന്തപുരം കഴക്കൂട്ടത്ത് 13 കാരിയെ കാണാതായിട്ട് മണിക്കൂറുകൾ, വിവരം ലഭിക്കുന്നവർ 94979 60113 എന്ന നമ്പറിൽ ഉടൻ അറിയിക്കുക
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article