- Advertisement -
ഗുരുവായൂർ : ഗുരുവായൂർ (GURUVAYUR)ക്ഷേത്രത്തിൽ ഞായറാഴ്ച ഭണ്ഡാര ഇതര വരുമാനമായി 73,49,742 ലഭിച്ചു. നെയ് വിളക്ക് ശീട്ടാക്കി ഭക്തർ തൊഴുത വകയിൽ 21,85,880 രൂപയും ലഭിച്ചു.6,80,763 രൂപയുടെ പാൽ പായസവും ,1,89,870 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി. തുലാഭാരം വഴി പാട് വകയിൽ 16,50,870 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. കണ്ണന് മുന്നിൽ 37 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നു . 571 കുരുന്നുകൾക്ക് ചോറൂണും നടന്നു.