പത്രിക പിൻവലിക്കൽ ഇന്ന് 3 വരെ

Written by Taniniram1

Published on:

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സ്ഥാനാർഥികളുടെ ചിത്രം ഇന്നു തെളിയും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചയ്ക്ക് 3നു തീരും. തുടർന്ന് സ്ഥാനാർഥികൾക്കു ചിഹ്നം അനുവദിക്കും. നിലവിൽ 204 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. സ്ഥാനാർത്ഥി നിർണയവും ചിഹ്നങ്ങളും ലഭിക്കുന്നതോടെ തെരഞ്ഞെടുപ്പ് ചൂട് വീണ്ടും കൂടുമെന്നതിൽ സംശയമില്ല. മൂന്ന് മുന്നണികളുടെയും തിരക്കിട്ട വോട്ടു പിടുത്തത്തിനു നാളെ മുതൽ ശക്തിയേറും.

Leave a Comment