Saturday, April 19, 2025

വൈദ്യുതി ഉപയോ​ഗം സർവ്വകാല റെക്കോർഡിലേക്ക്!

Must read

- Advertisement -

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം (Electricity consumption) സർവകാല റെക്കോർഡിൽ. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഇന്നലെ ആകെ ഉപയോഗിച്ചത്. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകീട്ട് 6 മണി മുതൽ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്. ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗിച്ചത് . കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്‌. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്ന് കെഎസ്ഇബി (KSEB) നിർദേശിച്ചു.

See also  ശബരിമല തീര്‍ത്ഥാകരുടെ വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം; അപകടം നിലയ്ക്കലില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article