ഇ പി എഫ് പെൻഷൻകാരെ വഞ്ചിക്കരുത്

Written by Taniniram1

Updated on:

രാജ്യത്തെ ഇ പി എഫ് പെൻഷൻകാർ (EPF Pension)ആകെ ദുരിതത്തിലാണ്. ഇ പി എഫിൽ നിക്ഷേപിച്ച തുക കിട്ടാൻ വളരെ പ്രയാസം. ഉയർന്ന പി എഫ് പെൻഷൻ വെറും സ്വപ്‌പ്നങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി എഫ് പെൻഷൻ കണക്കാക്കുന്നതിന് പ്രോ- റേറ്റ വ്യവസ്ഥ ബാധകമാക്കിയതിനെതിരായ കേസിൽ ഇ പി എഫ് ഒ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പെൻഷൻകാരോടുള്ള നീതി നിഷേധത്തിനു തെളിവാണ്. കിൻഫ്രയിൽ നിന്നും വിരമിച്ച ജീവനക്കാരൻ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് 28.29 ലക്ഷം രൂപ തിരി ച്ചടച്ചാൽ പ്രതിമാസം 31,673 രൂപ അധിക പെൻഷൻ നൽകാമെന്നാണ് ഇപി എഫ് ഒ അറിയിച്ചത്. ബാങ്ക് സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശയുമായി താരതമ്യപ്പെടുത്തുമ്പോൾ മോശമല്ലാത്ത തുകയെന്നു തോന്നാമെങ്കിലും നിക്ഷേപ തുകയായ 28.29 ലക്ഷം രൂപ ഇ പി എഫ് ഒരിക്കലും തിരികെ തരില്ലെന്ന യാഥാർഥ്യം പരാമർശിക്കപ്പെടുന്നില്ല. 80 വയസ്സുവരെ ജീവിച്ചാൽ ആകെ 83 ലക്ഷത്തോളം രൂപ പെൻഷൻ ലഭിക്കുമെന്നു പറയുന്ന ഇ പി എഫ് പെൻഷനർ 70 വയസ്സിനുള്ളിൽ മരിച്ചു പോയാൽ പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിച്ച തുക നഷ്ടപ്പെടുമെന്ന കാര്യവും
മനപ്പൂർവം മറച്ചുവയ്ക്കുന്നു. മാത്രമല്ല, മറ്റു പെൻഷൻകാർക്ക് ഉള്ളതുപോലെ പെൻഷൻ പരിഷ്‌കരണമോ ക്ഷാമബത്തയോ ഇല്ലാത്തതാണ് പി എഫ് പെൻഷൻ പദ്ധതി. ഒരിക്കൽ നിശ്ചയിച്ച പെൻഷൻ തുക എത്ര വർഷം കഴിഞ്ഞാലും അതേപടി തുടരുന്നതിനാൽ പണപ്പെരുപ്പം മൂലം സ്വാഭാവികമായും പെൻഷൻ തുകയുടെ മൂല്യം കുറഞ്ഞുകൊണ്ടേയിരിക്കും.

അധികമായി പെൻഷൻ ഫണ്ടിലേക്ക് അയക്കേണ്ടി വരുന്ന 28.29 ലക്ഷം രൂപ 8.5 ശതമാനം പലിശക്ക് സ്ഥിരനിക്ഷേപമാക്കിയാൽ പ്രതിമാസം 20,039 രൂപ പലിശ ലഭിക്കുകയും നിക്ഷേപത്തുക ബാങ്കിൽ ഉണ്ടാവുകയും ചെയ്യും. പെൻഷൻക്കാർക്ക് ലഭിക്കുമെന്നു പറയുന്ന 31673 രൂപയിൽ നിന്ന് 2003 രൂപ കുറച്ചാൽ അധികമായി ലഭിക്കുന്നത് 11634 രൂപ മാത്രം. പെൻഷൻക്കാർ നേരത്തെ മരിച്ചു പോയാൽ ജീവിത പങ്കാളിക്ക് ലഭിക്കുന്ന പകുതി പെൻഷൻ കൊണ്ട് പിന്നീടൊരിക്കലും നിക്ഷേപ തുകയിലേക്ക് താങ്ങാനാവാതെ പി എഫ് പെൻഷൻ വൻ നഷ്ടമായി മാറും. നേരത്തെ 12 മാസത്തെ ശമ്പള ശരാശരി പ്രകാരമാണ് പെൻഷൻ കണക്കാക്കിയിരുന്നത്. 2014 ൽ ഇത് 60 മാസ ശരാശരിയിലേക്ക് മാറ്റിയതുതന്നെ പെൻഷൻകാർക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുന്നുണ്ട്. അതിനു പുറമെയാണ് പ്രോ – റേറ്റ് അടിസ്ഥാനത്തിൽ സേവനകാലത്തെ രണ്ടായി വിഭജിച്ച് പെൻഷൻ വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. ഇത്തരം തീരുമാനങ്ങ ൾക്കെതിരെ സർക്കാർ അടിയന്തിരമായി ഇടപെടുകയും പി എഫ് പെൻഷൻകാരെ രക്ഷപ്പെടുത്തുകയും വേണം.

Leave a Comment