തൃശ്ശൂര്‍ : ലോക്‌സഭാ മണ്ഡലത്തിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മാനസി സിങ്ങിന്റെ അധ്യക്ഷതയില്‍ ലോക്‌സഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നു ഘട്ടങ്ങളിലായി നടക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ പ്രതിദിന കണക്ക് സംബന്ധിച്ച പരിശോധനയുടെ തീയതികള്‍ നിശ്ചയിച്ചു. തൃശ്ശൂര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 12, 18, 23 തീയതികളിലായി സ്ഥാനാര്‍ത്ഥികളുടെ പ്രതിദിന കണക്ക് സംബന്ധിച്ച് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറുടെ നേതൃത്വത്തില്‍ അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ പരിശോധന നടത്തും.
സ്ഥാനാര്‍ത്ഥി പ്രതിദിന ചെലവ്കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണമെന്നും നിശ്ചയിച്ച ദിവസം സ്ഥാനാര്‍ത്ഥി നേരിട്ടോ തിരഞ്ഞെടുപ്പ് ഏജന്റോ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിയോ ബന്ധപ്പെട്ട രജിസ്റ്റര്‍ സഹിതം അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള എക്സ്പെൻഡിച്ചർ നോഡൽ ഓഫീസറുടെ ചേമ്പറിൽ പരിശോധനയ്ക്ക് ഹാജരാകേണ്ടതാണെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.