ചേര്‍പ്പ്: പഞ്ചായത്ത് അതിര്‍ത്തിയില്‍ അനധികൃത വഴിയോരകച്ചവടം നിരോധിക്കുവാന്‍ തീരുമാനം. കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത വ്യാപാരികളുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെംബര്‍മാര്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. 2022 ഒക്ടോബറില്‍ സബ് കമ്മിറ്റി തീരുമാനപ്രകാരം അനധികൃത വഴിയോര കച്ചവടം നിരോധിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നെങ്കിലും അത് നടപ്പാക്കിയില്ല.
ഇതേ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചേര്‍പ്പ് യൂണിറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി പഞ്ചായത്തിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ലോക്‌സഭ ഇലക്ഷന്‍ അടുത്തതോടെ വ്യാപാരികള്‍ നോട്ടയ്ക്ക് വോട്ട് ക്യാമ്പയിനുമായി രംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വ്യാപാരികള്‍ക്കനുകൂലമായി രംഗത്തുവരികയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന് കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ യോഗത്തിലാണ് വഴിയോര കച്ചവടം നിരോധിക്കാനും പ്രധാന ഇടങ്ങളില്‍ നിരോധന ബോര്‍ഡ് വെക്കാനും തീരുമാനിച്ചത്. കെ.കെ. കൊച്ചു മുഹമ്മദ്, എം.കെ. അബ്ദുള്‍ സലാം, സിജോ ജോര്‍ജ്, സി.കെ. വിനോദ്, അഡ്വ. ബിജു കുണ്ടുകുളം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വൈസ് പ്രസിഡന്റ് സുരേഷ്, വ്യാപാരി നേതാക്കളായ കെ.കെ. ഭാഗ്യനാഥന്‍, ജോണ്‍സണ്‍ ചിറമ്മല്‍, കെ.പി. വര്‍ക്കി എന്നിവര്‍ പങ്കെടുത്തു. വര്‍ഷങ്ങളായുള്ള വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനധികൃത വഴിയോര കച്ചവടം നിരോധിക്കാന്‍ മുന്നോട്ടുവന്നത് വ്യാപാരി സമൂഹത്തിന്റെ വിജയമാണെന്ന് യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥനും സെക്രട്ടറി ജോണ്‍സണ്‍ ചിറമ്മലും പറഞ്ഞു.