അയ്യന്തോള്‍: പൊതുസ്ഥലത്തെ തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകള്‍ നീക്കം ചെയ്തതിനെ ചൊല്ലി ഉദ്യോഗസ്ഥരും യു.ഡി.എഫ്., ബി.ജെ.പി. പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം. പ്രചാരണത്തോടനുബന്ധിച്ച് കലക്ടറേറ്റിനടുത്ത്പൊതുസ്ഥലത്ത് പോസ്റ്ററൊട്ടിച്ച് ഇലക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തതോടെയാണ് തര്‍ക്കമുണ്ടായത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്റെ പോസ്റ്ററുകള്‍ നീക്കുകയും ചില പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തത് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു.
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, സബ് കലക്ടര്‍ എന്നിവരടങ്ങുന്ന സംഘത്തോടായിരുന്നു തര്‍ക്കം. തങ്ങളുടെ ബോര്‍ഡില്‍ മാത്രം കരിയടിച്ചു എന്ന ആക്ഷേപവുമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധവും നടത്തി.
ഇതിനു പിന്നാലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ കട്ടൗട്ടും ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചു. എന്നാല്‍ കട്ടൗട്ട് പൊതുസ്ഥലത്തല്ല, സ്വകാര്യസ്ഥലത്താണെന്ന് വാദിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ കൂറ്റന്‍ കട്ടൗട്ട് വീണ്ടും സ്ഥാപിച്ചു. ഇതോടെ ബി.ജെ.പി. പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അനുവാദം ഉണ്ടെങ്കില്‍ അത് കാണിക്കാന്‍ ബി.ജെ.പി. പ്രവര്‍ത്തകരോട് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രചാരണ സാമഗ്രികള്‍ നീക്കുന്നതിനെ ചൊല്ലി ഉദ്യോഗസ്ഥരുംയു.ഡി.എഫ്.-ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം
Written by Taniniram1
Published on: