നവോത്ഥാന പോരാട്ട ചരിത്രത്തിലെ ധീര നായിക പിസി കുറുമ്പ അടക്കമുള്ള ത്യാഗത്തിന്റെ ഫലമാണ് ഇന്നത്തെ കേരളം : ടി.കെ.സുധീഷ്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : മാനവ വികസന സൂചികയിൽ ഒന്നാം നമ്പർ ആവുന്ന വിധത്തിൽ ഇന്നത്തെ പുരോഗമന കേരളം രൂപപ്പെട്ടത് പി.സി കുറുമ്പ ഉൾപ്പെടെയുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ.സുധിഷ് .
കുട്ടംകുളം സമരനായിക സഖാവ് പി.സി. കുറുമ്പയുടെ പതിനൊന്നാം ചരമവാർഷിക ദിനാചരണം നടവരമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പോരാട്ടചരിത്രത്തിൽ ഏറ്റവും മൃഗീയമായ പോലീസ് പീഡനത്തിനിരയായ പെൺപോരാളികൾ കൂത്താട്ടുകുളം മേരിയും , പി.സി. കുറുമ്പയുമാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും.1948 ൽ
പാർട്ടിയെ നിരോധിക്കപ്പെട്ട കാലത്ത് കുറുമ്പയെയും പി.കെ. കുമാരനെയും ഇരിങ്ങാലക്കുട ഠാണാവിലെ പോലീസ് ലോക്കപ്പിൽ നടത്തിയ പോലീസ് പീഢനം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ് എന്നും കൂട്ടിച്ചേർത്തു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി , എ ഐ ഡി ആർ എം ജില്ലാ ട്രഷർ എൻ.കെ. ഉദയപ്രകാശ് എന്നിവർ സംസാരിച്ചു. സി പി ഐ ലോക്കൽ സെക്രട്ടറി ടി.പി. സുനിൽ സ്വാഗതവും അസി: സെക്രട്ടറി വി.എസ് വി.എസ് ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പി.സി.കുറുമ്പ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

See also  72 ലിറ്റര്‍ വിദേശ മദ്യവുമായി ( Alcohol ) സ്ത്രി അടക്കം രണ്ട് പേർ പിടിയിൽ

Leave a Comment