അതികഠിനമായ വെയിലും ചൂടും പല തരത്തിലുള്ള ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കുന്നവയാണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നതും ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വേനൽ ചൂടിനെ ഒരു പരിധി വരെ നേരിടാൻ സാധിക്കും.
വേനൽക്കാലത്ത് തീർച്ചയായും കഴിക്കേണ്ട 5 ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ഇവയാണ്
തണ്ണിമത്തൻ
90% വെള്ളം അടങ്ങിയതിനാൽ തണ്ണിമത്തൻ വേനൽക്കാലത്ത് അനുയോജ്യമാണ്. ഇലക്‌ട്രോലൈറ്റുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകളും ധാതുക്കളും എന്നിവയാൽ സമ്പുഷ്ടമാണ്.
വെള്ളരിക്ക
കലോറി കുറഞ്ഞ മറ്റൊരു ജലാംശം നൽകുന്ന ഭക്ഷണമാണ് വെള്ളരിക്ക. ഉയർന്ന ജലാംശം ഉള്ളതിനാൽ വെള്ളരിക്ക വേനൽക്കാലത്ത് ശരീരത്തിന് ഗുണം ചെയ്യും.
തക്കാളി
ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ ധാരാളം വെള്ളവും വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്.
തൈര്
തൈര് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. തൈര് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകും.
സ്ട്രോബെറി
സ്ട്രോബെറിയിൽ ഉയർന്ന ജലാംശമുണ്ട്. വിറ്റാമിൻ സി, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളും അവയിലുണ്ട്. സ്ട്രോബെറി ഹൃദയത്തിന് നല്ലതാണ്, കൂടാതെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കുന്നു.