ടൈഗറിന്റെ വലയിൽ വീണ് അക്ഷയ് കുമാർ

Written by Taniniram Desk

Published on:

ഏപ്രിൽ ഒന്നിന് നല്ല ഒന്നാന്തരം പണി കിട്ടിയിരിക്കുകയാണ് ബോളിവുഡിലെ ആക്ഷൻ ഹീറോ അക്ഷയ് കുമാറിന്. ബോളിവുഡിലെ പ്രാങ്ക് സ്റ്റാർ എന്ന വിളിപ്പേരിന് ഉടമ കൂടിയാണ് ഇദ്ദേഹം. ലൊക്കേഷൻ വേളകളിൽ സഹതാരങ്ങളെ പറ്റിക്കാൻ കിട്ടുന്ന അവസരമൊന്നും അക്ഷയ് വെറുതെ കളയില്ല.എന്നാൽ കുറച്ചു മാസങ്ങളായി അക്ഷയ് കുമാർ ടൈഗർ ഷെറോഫിന്റെ പ്രാങ്കിൽ പെട്ടുപോകുകയാണ്.
അത്തരമൊരു പ്രാങ്ക് വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ടൈഗർ പങ്കുവച്ചിരിക്കുന്നത്.

ഇതിനോടകം 1.2 മില്ല്യണ്‍ ആളുകളാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. ”ഏപ്രില്‍ ബഡെമിയ ” എന്ന അടിക്കുറിപ്പോടെയാണ് ടൈഗര്‍ വീഡിയോ ഷെയർ ചെയ്തത്.

ഗാര്‍ഡനില്‍ കളിക്കാന്‍ പോകുന്നതിനു മുന്‍പ് കുപ്പിയില്‍ നിറച്ച സോഫ്റ്റ് ഡ്രിങ്ക് കുലുക്കി ടൈഗർ കസേരയില്‍ വയ്ക്കുന്നു. അൽപ്പസമയം കഴിഞ്ഞ്, ഓടിയെത്തുന്ന അക്ഷയ് കുമാറിനോട് ടൈഗര്‍ ആ കുപ്പി തുറന്ന് തരാന്‍ ആവശ്യപ്പെടുന്നു. അക്ഷയ് കുപ്പി തുറന്ന ഉടന്‍ സോഫ്റ്റ് ഡ്രിങ്ക് തെറിച്ച് അക്ഷയ് കുമാറിന്റെ ദേഹത്തേയ്ക്ക് വീഴുന്നു. ഇത് കണ്ടു നില്‍ക്കുന്ന ടൈഗര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിക്കുകയാണ്.

Related News

Related News

Leave a Comment