Thursday, October 30, 2025

അവധിക്കാല ക്യാമ്പുകൾ ഉത്സവമായി മാറണം: മധുപാൽ

Must read

കളിയും, ചിരിയും, കലകളും വർണ്ണങ്ങളും നിറഞ്ഞ ഉദ്യാനമാണ് കളിവീട്. അവധിക്കാലത്ത് കുട്ടികൾക്ക് ലഭിക്കുന്ന ഉന്മേഷമാണ് അവധിക്കാല ക്യാമ്പ്. ഈ ക്യാമ്പിനെ ഉത്സവമാക്കി മാറ്റണം. ജവാഹർ ബാലഭവൻ ഒരുക്കുന്ന കളിവീട് അവധിക്കാല ക്യാമ്പ് ഉത്ഘാടനം ചെയ്തു കൊണ്ട് നടനും, സംവിധായകനുമായ മധുപാൽ പറഞ്ഞു.കൊടും വേനലിൽ കുട്ടികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വേനൽമഴയായി ക്യാമ്പ് മാറട്ടെ എന്ന്‌ ജയരാജ്‌ വാരിയർ പറഞ്ഞു. കളിസ്ഥലം നഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്ക് ഓടാനും, കളിക്കാനുമുള്ള കലയുടെ തിരുമുറ്റമാണ് ബാലഭവൻ. തണൽവിരിച്ച കളി സ്ഥലത്തു നിന്ന് കുട്ടികൾക്ക് കാറ്റും വെളിച്ചവും ലഭിക്കട്ടെ. കുട്ടികൾക്ക് പ്രിയപ്പെട്ട കവിതകളും, പാട്ടുകളും പാടി ജയരാജ്‌ വാരിയർ കുട്ടികളിൽ ഒരാളായി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article