ഇനി മൃഗങ്ങൾക്ക് യഥേഷ്ടം വെള്ളം കുടിക്കാം: കാട്ടിൽ കുളമൊരുക്കി വനം വകുപ്പ്

Written by Taniniram1

Published on:

തൃശൂർ : വേനൽ കടുത്തതോടെ വന്യജീവികൾ കാടുവിട്ട് വെള്ളം തേടിയിറങ്ങുന്നത് തടയാൻ നടപടി ശക്തമാക്കി വനംവകുപ്പ്. വന്യജീവികൾക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാതെ വരുമ്പോഴാണ് അവ നാട്ടിലേക്ക് ഇറങ്ങി ആക്രമണകാരികളായി മാറുന്നത്. വനത്തിനകത്ത് ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് വനം വകുപ്പും ചിമ്മിനി ജനറൽ ഇഡിസിയും ചേർന്ന് വനാന്തരത്തിലെ മണ്ണാത്തിപ്പാറ ഭാഗത്തെ കുളം നവീകരിച്ചു. ചിമ്മിനി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. ആർ. ബോസ് ഉദ്ഘാടനം ചെയ്‌തു. എച്ചിപ്പാറ ഇ.ഡി.സി. ചെയർമാൻ ദിൽഷാദ്, സെക്രട്ടറി സി.ആർ. രഞ്ജിത്ത്, എം.വി. വിനയരാജ്, ശരത്ത് ടി. മോഹൻ എന്നിവർ നേതൃത്വം നൽകി.

See also  പോസ്റ്റ്‌മോർട്ടം ടേബിളിൽ പെറ്റമ്മ; വിശന്ന് കരഞ്ഞ 37 ദിവസം പ്രായമുള്ള കുഞ്ഞിന്‌ മുലയൂട്ടി …

Leave a Comment