കൊമ്പഴയിൽ ബൈക്ക് അപകടം : യുവാവിന് പരിക്കേറ്റു

Written by Taniniram1

Published on:

പട്ടിക്കാട്: ദേശീയപാത കൊമ്പഴയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. എറണാകുളം തൃപ്പൂണിത്തറ സ്വദേശി ശൈലേഷ് (44) നാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. നെന്മാറ വേല കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ കൊമ്പഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് അപകടം ഉണ്ടായത്. റോഡരികിൽ വെച്ചിരുന്ന കോൺക്രീറ്റ് ബാരിയറിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ടാണ് അപകടം.

Related News

Related News

Leave a Comment