Saturday, April 5, 2025

‘കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസ്സിൽ പങ്കെടുക്കണം’: സര്‍ക്കുലര്‍

Must read

- Advertisement -

കൊച്ചി: കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് റജിസ്ട്രാർ സർക്കുലർ ഇറക്കി. ഡിസംബർ എട്ടിന് കളമശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കുലർ. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.

കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു. സർക്കാർ സ്വീകരിച്ച തുടർ നടപടികൾ വ്യക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

See also  ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിന് വേദിയാക്കരുത്; ഹൈക്കോടതി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article