പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടമാകുന്നു

Written by Taniniram1

Published on:

കണ്ണാറ: കരടിയള ചാലിന് സമീപം വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് തകർന്നു വൻതോതിൽ കുടിവെള്ളം പാഴാകുന്നു. പൈപ്പ് തകർന്ന് പുറത്തേക്ക് എത്തുന്ന വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകുകയാണ്. ഇന്നലെ അവധി ദിനം കൂടി ആയിരുന്നതിനാൽ ചോർച്ച അടയ്ക്കാനോ ജലവിതരണം നിർത്തിവയ്ക്കാനോ ആരുമില്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ ഭാഗത്ത് നിരവധി ഇടങ്ങളിലാണ് ഇതുപോലെ പൈപ്പ് തകർന്നു കുടിവെള്ളം പാഴാകുന്നത്.

ജലക്ഷാമം രൂക്ഷമായ കാലത്ത് ഓരോ മിനിറ്റിലും ശുദ്ധീകരിച്ച ആയിരക്കണക്കിന്ലിറ്റർ കുടിവെള്ളമാണ്ഇത്തരത്തിൽ നഷ്ടമാകുന്നത്. കണ്ണാറ മൂർക്കനിക്കര റോഡിൽ നിരവധി ഇടങ്ങളിലാണ് കുടിവെള്ള വിതരണ പൈപ്പ് തകർന്നിട്ടുള്ളത്. അറ്റകുറ്റപ്പണികൾ പോലും സാധ്യമല്ലാത്ത സ്ഥിതിയാണ്. റോഡ് പൂർണ്ണമായും തകർച്ചയിലാണ്. അധികം വൈകാതെ ഈ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്. അതിനുമുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൂർണ്ണമായും മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Related News

Related News

Leave a Comment