കടമെടുപ്പ് പരിധി: ഹർജി ഭരണഘടന ബഞ്ചിന് വിട്ടു

Written by Taniniram1

Published on:

ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനു എത്രത്തോളം കടമെടുക്കാൻ കഴിയുമെന്ന ഹർജിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ഭരണഘടനയിലെ അനുച്ഛേദം 145 (3) പ്രകാരം ജസ്റ്റിസുമാരായ സുര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുടേതാണ് ഉത്തരവ്.

അതേസമയം കേരളത്തിന് അടിയന്തരമായി 10,000 കോടി രൂപ കൂടി കടമെടുക്കാൻ അനുമതി നൽകണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. ഭരണഘടനയിലെ അനുച്ഛേദം 293 ആണ് ഒരു സംസ്ഥാനത്തിന്എത്രത്തോളം കടമെടാക്കാമെന്ന്നിശ്ചയിക്കുന്നത്. എന്നാൽ
ഇതുവരെ അനുച്ഛേദം 293 ചോദ്യം ചെയ്തിട്ടില്ലെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഹർജിയിൽ ഭരണഘടനാ
വിഷയങ്ങൾ ഉയരുന്നതാണ്. ഇതുസംബന്ധിച്ച് ആറു ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. അതിനാൽ ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാകും ഉചിതമെന്നും ഹർജി ഭരണഘടനാ ബെഞ്ചിന് വിടുന്നതായും ജസ്റ്റിസുമാരായ സുര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവർ ഉത്തരവിട്ടു. കോടതിയുടെ ഇടപെടലിനെ തുടർന്ന് സംസ്ഥാനത്തിന് കാര്യമായ ഇളവ് നൽകിയിട്ടുണ്ടെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയുടെ ഇടപെടലിനെ തുടർന്ന് 13,608 കോടി രൂപ അധികമായി വായ്‌പയെടുക്കാൻ കഴിഞ്ഞുവെന്നും സുപ്രീം കോടതി പറഞ്ഞു.

നേരത്തെ കേരളത്തിന്റെ ആവശ്യത്തിൽ ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ച നടന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് അധിക തുക കടമെടുക്കാൻ അനുമതി നൽകണമെന്ന
ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടതും അനുമതി നിരസിച്ചതും.

See also  നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും

Leave a Comment