Sunday, April 6, 2025

എം ഡി എം എയുമായി തൃശ്ശൂർ സ്വദേശികൾ പിടിയിൽ

Must read

- Advertisement -

കൊച്ചി : എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. അരിപ്പാലം വെളിപ്പറമ്പ് വീട്ടിൽ ആൻറണി നെൽവിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടിൽ വീട്ടിൽ എം.യു. അമീഷ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽനിന്ന് വിൽപനക്ക് സൂക്ഷിച്ച 0.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കുന്നുംപുറം അമൃത ഹോസ്‌പിറ്റൽ റോഡിലുള്ള ലോഡ്‌ജ് മുറിയിൽ താമസിക്കുകയായിരുന്നു ഇവർ. ഇരുവരും ചേർന്ന് മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

See also  അതിരപ്പിള്ളിയിൽ കാട്ടാനയെ അവശനിലയിലാക്കിയത് കാർഷിക വിളകളിലെ വിഷബാധയെന്ന് സംശയം; ആനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, വിദഗ്ദ ചികിത്സക്ക് വനംവകുപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article