- Advertisement -
ബംഗളൂരുവിലെ 15-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥികളെയും സ്കൂൾ ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ചു. അജ്ഞാത ഇമെയിലുകളിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ബസവേശ്വർ നഗറിലെ നേപ്പൽ, വിദ്യാശിൽപ എന്നിവയുൾപ്പെടെ ഏഴ് സ്‌കൂളുകൾ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി സന്ദേശം എത്തിയത്. ഭീഷണി നേരിടുന്ന സ്കൂളുകളിലൊന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിക്ക് എതിർവശത്തുള്ളതാണ്. ആദ്യ സന്ദേശം എത്തി തൊട്ടുപിന്നാലെത്തന്നെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇമെയിൽ വഴി സമാനമായ ഭീഷണികൾ ലഭിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ബംഗളൂരു പോലീസ് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.