പഞ്ചാബ്: പിറന്നാൾ ദിവസം ഓർഡർ ചെയ്ത കേക്ക് കഴിച്ച 10 വയസ്സുള്ള പെൺകുട്ടി മരിച്ചു. പട്യാലയിലെ(Patiyala) ഒരു ബേക്കറിയിൽ നിന്നാണ് കേക്ക് ഓൺലൈൻ ആയി ഓർഡർ ചെയ്തത്. കേക്ക് കഴിച്ച എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെട്ടതായി പെൺകുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു.
കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ മരണപ്പെട്ട മാനവി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കേക്ക് കഴിച്ച എല്ലാവരും രാത്രിയോടെ ഛർദ്ദിക്കാൻ തുടങ്ങിയതായി മുത്തച്ഛൻ പറഞ്ഞു. ഓർഡർ ചെയ്ത ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. ബേക്കറി ഉടമയ്ക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു അയക്കുകയും, കേക്കിന്റെ സാമ്പിൾ പരിശോധനയ്ക്കും അയച്ചു.