Friday, April 4, 2025

നടന്‍ മുകേഷിന്റെ ആസ്തി 14.98 കോടി

Must read

- Advertisement -

കൊല്ലം (Kollam) : കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി നടന്‍ മുകേഷിന്റെ (Left Front candidate actor Mukesh) ആസ്തി 14.98 കോടി രൂപ. സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണ് മുകേഷിന്റെ സ്ഥാവരജംഗമസ്വത്തുക്കളുടെ കണക്ക് പുറത്തുവന്നത്.

സ്ഥാവര ജംഗമ സ്വത്തുക്കളായി ആകെയുള്ളത് 14,98,08376 രൂപയാണ്. കൈവശം 50,000 രൂപയാണ് ഉള്ളത്. വിവിധ ബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയിലുമായി 10. 48 കോടി രൂപയുണ്ട്. ഇപ്പോള്‍ താമസിക്കുന്ന പട്ടത്താനത്തെ വീടും 230 സെന്‍റ് സ്ഥലവും ചെന്നൈയിലെ രണ്ട് ഫ്ലാറ്റുകളുമടക്കം 4.49 കോടിയാണ് കണക്കാക്കിയിരിക്കുന്നത്.

ചെന്നൈ ടി നഗറിലെ വീട് മുകേഷിന്റെയും സരിതയുടെയും പേരിലാണ്. മേതില്‍ ദേവികയുടെയും മുകേഷിന്റെയും പേരില്‍ കടകംപള്ളിയില്‍ 13 സെന്‍റ് സ്ഥലം ഉണ്ട്. എറണാകുളം കണയന്നൂരിലെ 37 സെന്‍റ് സ്ഥലം ശ്രീനിവാസനുമായി ചേര്‍ന്നാണ് വാങ്ങിയത്. മഹാബലിപുരം, തോന്നയ്‌ക്കല്‍, ശക്തികുളങ്ങര എന്നിവിടങ്ങളിലും സ്ഥലങ്ങളുണ്ട്.

See also  കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന മാതാവ് അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article