തൃശൂർ : ഗുരുവായൂരിൽ (GURUVAYUR) വ്യാഴാഴ്ച എത്തിയത് റെക്കോർഡ് ഭക്തർ. തുടർച്ചയായ അവധിദിവസങ്ങൾ എത്തിയതോടെ ഗുരുവായൂർ(GURUVAYUR) ക്ഷേത്രത്തിൽ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്ക്ഷേത്രവരുമാനവും കൂടിയിട്ടുണ്ട്. മാർച്ച് 27 വ്യാഴാഴ്ച ഒറ്റ ദിവസം ക്ഷേത്രത്തിലെ നടവരവ് 64.59 ലക്ഷം രൂപയാണ്. 42 വിവാഹങ്ങളും 456 ചോറൂണും അന്ന് നടന്നു. നെയ് വിളക്ക് വഴിപാടിൽ നിന്നുമാത്രം 15.63 ലക്ഷം രൂപ കിട്ടി. 1560ലേറെ പേർ 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് കഴിച്ച് ദർശനം നടത്തി. തുലാഭാരം വഴി കിട്ടിയത് 17.43 ലക്ഷം രൂപ. പാൽപായസം വഴിപാട് വഴി 6.57 ലക്ഷം ലഭിച്ചു.പുലർച്ചെ മുതൽ ദർശനത്തിനു തിരക്കു കൂടി. ഉച്ചപൂജ കഴിഞ്ഞു നട അടച്ചത് 2.15നാണ്. 3.30നു വീണ്ടും നട തുറന്ന് ശീവേലിയും ദർശനവും ആരംഭിച്ചു. വേനലവധിയുടെ ഭാഗമായി ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു.
ഗുരുവായൂരിൽ ഭക്തരുടെ വരവ് റെക്കോർഡ് ; ഒറ്റ ദിവസത്തെ വരുമാനം 64.59 ലക്ഷം രൂപ
Written by Taniniram1
Published on: