ഈസ്റ്റര്‍ അവധി വിവാദം; തീരുമാനം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് രാജീവ് ചന്ദ്രശേഖര്‍

Written by Web Desk2

Published on:

ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി വിവാദമായിരുന്നു. നിരവധി പേരാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ ഈ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar).

ഈസ്റ്റര്‍ അവധി അവകാശമാണ്. വിവാദ തീരുമാനം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭ്യര്‍ത്ഥനയില്‍ അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ധേഹം പറഞ്ഞു. അവധി ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റ പ്രതികരണം.

Related News

Related News

Leave a Comment