ഉറങ്ങിക്കിടന്നയാളുടെ മുകളിലൂടെ ടിപ്പര്‍ ലോറി കയറി ദാരുണാന്ത്യം

Written by Web Desk2

Published on:

ഉറങ്ങിക്കിടന്നയാളുടെ മുകളിലൂടെ ടിപ്പര്‍ ലോറി കയറി ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന രമേഷാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ അയിലൂരിലാണ് അപകടം നടന്നത്.

വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് കൊണ്ട് വന്ന ടിപ്പര്‍ ലോറി മണ്ണ് തട്ടുന്നതിനായി പുറകോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Comment