‘മാറ്റ് ദേശം’ നാടകാവതരണവും പുരസ്കാര വിതരണവും ഇന്ന്

Written by Taniniram1

Published on:

തൃശൂർ : മാറ്റ് ദേശം” നാടകം ആദ്യാവതരണം ലോക നാടക (WORLD DRAMA DAY)ദിനമായ ഇന്ന്. ലോക നാടക ദിനാഘോഷം തൃശൂർ രംഗചേതനയും ഏറെ സന്തോഷത്തോടെ നാടക ദിനാഘോഷത്തിൽ പങ്കു ചേരുന്നു. കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ (Black Box)ഇന്ന് വൈകീട്ട് 5.30 ന് തുടങ്ങുന്ന വേൾഡ് തിയ്യറ്റർ ഡേ പരിപാടിയിൽ ആധുനിക മലയാള നാടകവേദിയിൽ ജനകീയ നാടകരൂപകല്പനക്ക് വിവിധ മേഖലകളിലായി വലിയ സംഭാവനകൾ നൽകിയ നാടക പ്രവർത്തകൻ പ്രൊഫ. പി.ഗംഗാധരന് രംഗചേതന നാടക പുരസ്കാരം നൽകി ആദരിക്കും. തുടർന്ന് ഇന്ത്യൻ നാടകവേദിയിലെ കരുത്തനായ നാടകരചയിതാവും മൂന്നാം നാടകവേദിയുടെ പ്രയോക്താവുമായ ബംഗാളി നാടകകൃത്ത് ബാദൽ സർക്കാറിൻ്റെ വിശ്വപ്രസിദ്ധ രചന “ഹട്ടാമലർ ഒപ്പാരേ” എന്ന കൃതി രംഗചേതന പ്രവർത്തകർ “മാറ്റ് ദേശം ” എന്ന പേരിൽ മലയാള ഭാഷയിൽ അരങ്ങിലെത്തിക്കുന്നു. 40 വർഷങ്ങൾക്ക് മുമ്പ് ബംഗാളി ഭാഷയിൽ രചിച്ച കൃതി മുന്നോട്ട് വെക്കുന്ന പ്രമേയം സമകാലിന ഇന്ത്യയിൽ ഇന്നും പ്രസക്തമാണ്.

ദുരിതം നിറത്തെ ജീവിതപരിസരത്തിൽ നിലനിൽപ്പിന് വേണ്ടി പൊരുതി ജീവിക്കേണ്ടി വരുന്നവർക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പർവ്വതീകരിച്ച് പൊതു സമൂഹം കുറ്റവാളികളായി ആൾക്കുട്ട വിചാരണക്ക് വിധേയമാക്കുന്നത് ഇന്ന് നമുക്കിടയിൽ വാർത്ത പോലും ആകാത്ത വിധത്തിൽ സർവ്വസാധാരണമായി തീർന്നിരിക്കുന്നു. കുറ്റ വിചാരണ നടത്തി മനുഷ്യരെ ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുന്നവർക്ക് പല കാരണങ്ങൾ ഉണ്ടാകാം. വംശീയതയും ഊതി വീർപ്പിച്ച് അലങ്കാര വാസ്തുവായി അവർ കൊണ്ടുനടക്കുന്ന കാലഹരണപ്പെട്ട സദാചര ബോധവുമാകാം. അധികാര കേന്ദ്രങ്ങൾക്കും മൂലധന ശക്തികൾക്കും അവരുടെ കുറവുകൾ മറച്ചുവെക്കുന്നതിനുവേണ്ടി ആരെ വേണമെങ്കിലും കുറവാളികളായി പ്രഖ്യാപിച്ചു കൊണ്ട് വിചാരണക്ക് വിധേയമാക്കി നാടുകടത്താം. ഇത് മാനവകുല ചരിത്രം പരിശോധിക്കുമ്പോൾ എല്ലാ കാലത്തും ഏറ്റ കുറച്ചിലുകളോടെ സംഭവിച്ചിട്ടുള്ളതായി കാണാൻ സാധിക്കും. പ്രാകൃതമായ മനുഷ്യ ജീവിത സംസ്കാരത്തിൻ്റെ ഇന്നും ഉപേക്ഷിക്കാൻ കഴിയാത്ത വൈകൃത സ്വാഭാവം കുറ്റവാളികളാക്കി വിചാരണക്ക് വിധേയമാക്കിയ മനുഷ്യരുടെ മറ്റൊരു രാജ്യത്തെ ജീവിതത്തെ കുറിച്ചുള്ള മനോഹരമായ സ്വപ്നമാണ് “മാറ്റ് ദേശം”നാടകത്തിൻ്റെ ഇതിവൃത്തം.

വംശത്തിൻ്റെ പേരിലും നിറത്തിൻ്റെ പേരിലും സമ്പത്തിൻ്റെ പേരിലും നിരന്തരം തോറ്റു ജീവിക്കുന്നവർ ഒരു ദിവസമെങ്കിലും അഭിമാനത്തോടെ മനുഷ്യനായ് ജീവിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ…? നിങ്ങളുടെ അധികാരവും നിയമഗ്രന്ഥങ്ങളും എന്ത് വിധിയെഴുതിയാലും ഞങ്ങൾ “മാറ്റ് ദേശം” സ്വപ്നം കാണുക തന്നെ ചെയ്യും. നാടകരൂപകല്പനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രംഗചേതനയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി ഗണേഷ്. രംഗചേതനയിലെ നടീനടൻമാർ ചേർന്ന് അരങ്ങിലെത്തിക്കുന്ന നാടകത്തിൻ്റെ പിന്നരങ്ങിൽ സത്യജിത്ത്, ഫ്രാൻസിസ് ചിറയത്ത്, അൻസാർ അബ്ബാസ്, ഉണ്ണി, ഈ ട്ടി വർഗീസ്, കുമാരി, ബാബു, എന്നിവരാണ്. പ്രൊഫ: പി എൻ പ്രകാശിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ 10000 രൂപയും പ്രശസ്ത ശിലപി രാജേഷ് തച്ചൻ (ബറോഡ ) തയ്യാറാക്കിയ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന രംഗചേതന നാടക പുരസ്കാര സമർപ്പണം നിർവ്വഹിക്കുന്നത് ഡോ: കെ.ജി പൗലോസ് ആണ്. ചടങ്ങിൽ ഡോ. CK തോമസ്, ടി.കെ. നാരായണദാസ്, ടി.എ. ഉഷാകുമാരി, ഈ ഡി ഡേവീസ് , സുനിൽ സുഖദ, ഡോ: ജോയ് പോൾ എന്നിവർ പങ്കെടുത്ത് സംസാരിക്കും.

കെ. ആർ. അജിത

Related News

Related News

Leave a Comment