- Advertisement -
ദില്ലി : ആദായനികുതി വകുപ്പ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കോൺഗ്രസ് പാർട്ടി ജനങ്ങളിൽനിന്ന് പണം ശേഖരിച്ച് പ്രചരണം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. പ്രചാരണസാമഗ്രി തയ്യാറാക്കാൻ, സ്ഥാനാർഥി പര്യടനത്തിന്, നേതാക്കളുടെ പര്യടനത്തിന് എന്ന ക്രമത്തിൽ സാധാരണ മൂന്നുഘട്ടമായിട്ടാണ് ഹൈക്കമാൻഡ് സഹായം നൽകിയിരുന്നത്. ഇക്കുറി ആദ്യഘട്ടം സഹായംപോലും എത്തിയിട്ടില്ല. അക്കൗണ്ടിൽ നടപടി നേരിട്ടതോടെ ഹൈക്കമാൻഡിൽനിന്നുള്ള കാര്യമായ സഹായം സംസ്ഥാനഘടകങ്ങൾ പ്രതീക്ഷിക്കാത്തതിനാൽ ‘സഹായിക്കണം, വോട്ടിനും ചെലവിനും’ എന്ന് വീടുകയറി പറയാനാണ് പാർട്ടി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.