ചൂടിൽ നിന്നും മുക്തി നേടാൻ വടക്കുംനാഥനിൽ പ്രത്യേക പൂജ

Written by Taniniram1

Published on:

തൃശൂർ(THRISSUR) : വടക്കുംനാഥ (VADAKKUMNADHA TEMPLE)ക്ഷേത്രത്തിലെ കലശ ദിനം മാർച്ച് 27, 28 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതിൻ്റെ ഭാഗമായി മാർച്ച് 27 ന് വൈകീട്ട് ദീപാരാധനക്ക് ശേഷം മഹാ നിവേദ്യത്തിനുള്ള 37 പറ അരി അളക്കൽ, തൃശൂർ ശ്രീ രഞ്ജിനിയുടെ ഭജന എന്നീ പരിപാടികളും, 28 ന് രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. ഈ വർഷം ചൂട് അസഹ്യമായതിനാൽ അതിൽ നിന്നും ഭക്ത ജനങ്ങൾക്ക് മുക്തി നേടാൻ പ്രത്യേക പൂജകളും ഉണ്ടാകും. രാവിലെ 11 മണിയോടെ മഹാ നിവേദ്യം, കൂടാതെ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ശ്രീ ഭൂത ബലി എന്നിവയും, 11.30 ഓടെ അന്നദാനവും ഉണ്ടായിരിക്കും. വൈകീട്ട് ആറു മണിക്ക് ശ്രീ മൂല സ്ഥാനത്ത് ചെറുശ്ശേരി കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 125 ഓളം കലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടി മേളം അരങ്ങേറും. കൂടാതെ വൈകീട്ട് ദീപ കാഴ്ചയും ഉണ്ടായിരിക്കും.

See also  ഇലക്ടർ ബോണ്ടിലെ പണം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ വിലയ്ക്കെടുക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രം : മന്ത്രി ഡോ .ആർ ബിന്ദു

Leave a Comment