Saturday, April 5, 2025

ലോകസഭാ തെരഞ്ഞെടുപ്പ് : വാഹനങ്ങളിൽ കർശന പരിശോധന

Must read

- Advertisement -

തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പിൽ എതെങ്കിലും പ്രത്യേക സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യൻ ശിക്ഷ നിയമങ്ങൾ അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്. പോളിങ് കഴിയുന്നത് വരെ വാഹനങ്ങളിൽ
കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച്കർശനമായ പരിശോധന നടത്തും. ഇതിനായി ജില്ലയിൽ ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവേലൻസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. 50,000 രൂപയിൽ കൂടുതൽ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ്സാമഗ്രികൾ സംബന്ധിച്ച് മതിയായ രേഖകൾ
എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും പൊതുജനങ്ങൾ പരിശോധനയിൽ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും എക്സ്റ്റെൻഡിച്ചർ മോണിറ്ററിംഗ് വിങ് നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ അറിയിച്ചു.

See also  കേച്ചേരി ഹെൽത്ത് ന്യൂ ലൈഫ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article