കുറ്റവിമുക്തമാക്കണം: കൊടും കുറ്റവാളി ജോളി

Written by Taniniram1

Published on:

കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി(Koodathayi) കൊലപാതക കേസിലെ മുഖ്യപ്രതി ജോളി (J0ly)സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേസിൽ രണ്ടരവർഷമായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹർജി സമർപ്പിച്ചത്. ജയിലിൽ കഴിയുകയാണെങ്കിൽ ജാമ്യപേക്ഷയാണ് നൽകേണ്ടതെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ജാമ്യാപേക്ഷ നൽകാൻ ജോളിക്ക് സുപ്രീം കോടതി അനുമതി നൽകി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസിനെ സുപ്രീം കോടതി നിരീക്ഷിച്ചത്.

അഭിഭാഷകൻ സച്ചിൽ പവഹയാണ് ജോളിക്കായി ഹാജരായത്. 2009ലാണ് കൂടത്തായി(Koodathayi) കേസിലെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. കോഴിക്കോട് ജില്ലയിലെ കൂടത്തായി പൊന്നാമറ്റം തറവാട്ടിലെ ആറുപേരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. 2002 മുതൽ 2016വരെയുള്ള കാലയളവിലാണ് ഇത്രയും മരണം കുടുംബത്തിൽ സംഭവിച്ചത്. റിട്ട. അധ്യാപിക അന്നമ്മ തോമസിന്റേതാണ് ആദ്യമരണം. അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, മകൻ റോയ്, അന്നമ്മയുടെ സഹോദരൻ എം എം മാത്യു, ടോം തോമസിന്റെ മകൻ ഷാജുവിന്റെ ഒരുവയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി.

ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സമാനമായ സാഹചര്യത്തിലാണ് ടോം തോമസും മകൻ റോയിയും മരിച്ചത്. വർഷങ്ങളുടെ ഇടവേളയിലാണ് ഇത്രയും മരണം സംഭവിച്ചത്. 16 വർഷത്തിനിടെ കുടുംബത്തിൽ ആറുപേർ ദൂരൂഹമായി മരിച്ചതോ ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെജി സൈമൺ ആണ് അന്വേഷണത്തിന് തുടക്കമിട്ടത്. മരണങ്ങൾ കൊലപാതകമാണെന്ന് വ്യക്തമായതോടെ രണ്ട് ഇടവകളിലെ മരണങ്ങൾ കൊലപാതകമാണെന്ന് വ്യക്തമായതോടെ രണ്ട് ഇടവകളിലെ മൂന്ന് കല്ലറകളിലായി അടക്കം ചെയ്തിരുന്ന മൃതദേഹങ്ങൾ പോലീസ് പുറത്തെടുത്ത് പരിശോധനയ്ക്കയച്ചിരുന്നു.

See also  ശാന്തിഗിരി ആശ്രമം ലോകശാന്തിയുടെ ഇടം- ഡോ. ഭാരതി പവാര്‍

Related News

Related News

Leave a Comment