തൃശ്ശൂരിൽ വിഎസ് സുനിൽകുമാർ എന്ന് അഭിപ്രായ സർവേ

Written by Taniniram1

Published on:

കൊച്ചി: സംസ്ഥാനത്ത് ശക്തമായ ത്രികോണപോരാട്ടം നടക്കുന്ന തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥി സുനിൽ കുമാറിന് സാധ്യത പ്രവചിച്ച്അഭിപ്രായ സർവേ. ബിജെപി ഏറെ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലത്തിൽ ഇത്തവണയും സുരേഷ് ഗോപിയ്ക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിയുകയുള്ളൂവെന്നാണ് പ്രവചനം. ആലത്തൂർ മണ്ഡലം കോൺഗ്രസിൽ നിന്ന് മന്ത്രി കെ രാധാകൃഷ്ണ‌നിലൂടെ സിപിഎം പിടിച്ചെടുക്കുമെന്നും അഭിപ്രായ സർവേ പറയുന്നു. പ്രധാനമന്ത്രി മോദിയുൾപ്പെടെ നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മണ്ഡലമാണ് തൃശൂർ. ബിജെപി സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിപ്പിക്കുന്നതിന് മുൻപ് തന്നെ സുരേഷ് ഗോപി ഇവിടെ സജീവമാവുകയും ചെയ്തിരുന്നു. പിന്നീട് എൽഡിഎഫ്സ്ഥാനാർഥിയായി വിഎസ് സുനിൽകുമാർ എത്തിയതോടെ മണ്ഡലം ശ്രദ്ധാകേന്ദ്രമായി. യുഡിഎഫ് സിറ്റിങ് എം പി പ്രതാപനെ മാറ്റി വടകര എംപിയായിരുന്ന കെ മുരളീധരനെ തൃശൂരിലേക്ക് കൊണ്ടുവന്നതോടെ ശക്തമായ ത്രികോണ പോരിന് കളമൊരുങ്ങുകയും ചെയ്‌തു. നിലവിലെ സാഹചര്യത്തിൽ 34 ശതമാനം വോട്ടുകളോടെ വിഎസ് സുനിൽ കുമാർ തൃശൂർ പിടിക്കുമെന്നാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. കെ മുരളീധരൻ 32 ശതമാനം വോട്ടുകളോടെ രണ്ടാമതും സുരേഷ് ഗോപി 31 ശതമാനം വോട്ടുകളോടെ മൂന്നമാതും എത്തുമെന്നാണ് സർവേ പറയുന്നു. ഇടുക്കിയും കോഴിക്കോടും എറണാകുളവും പൊന്നാനിയും യുഡിഎഫ് നിലനിർത്തുമ്പോൾ ആലത്തൂരും തൃശൂരും എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സർവേയിൽ പ്രവചിക്കുന്നത്.

Related News

Related News

Leave a Comment