വികെ മോഹനൻ കാർഷിക സംസ്കൃതിയുടെ വിളവെടുപ്പ് ഉത്സവം 20 ന്

Written by Taniniram1

Published on:

തൃശൂർ : അന്തരിച്ച മുൻ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന വികെ മോഹനൻ കാർഷിക സംസ്കൃതി ആരംഭിച്ച ശ്രീരാമൻചിറ പാടശേഖരത്തിലെ തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം മാർച്ച് 20 രാവിലെ 8 മണിയ്ക്ക് നടക്കും. ചെറുവയൽ രാമൻ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആദ്യ വില്പന നിർവഹിക്കും. പാടശേഖരത്തോട് ചേർന്ന് ആരംഭിക്കുന്ന സ്റ്റാളിന്റെ ഉദ്ഘാടനവും കർഷകരെ ആദരിക്കലും, സംവിധായകൻ സത്യൻ അന്തിക്കാടും മന്ത്രി കെ രാജനും ചേർന്ന് നിർവഹിക്കും. വി കെ മോഹനൻ കാർഷിക സംസ്കൃതി ചെയർമാനും LDF സ്ഥാനാർത്ഥിയുമായ വി എസ് സുനിൽ കുമാർ അധ്യക്ഷത വഹിക്കും. കെ പി സന്ദീപ് സ്വാഗതം പറയും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിളവെടുപ്പ് മഹോത്സവത്തിന്റെ ഭാഗമായി കർഷകപ്പാട്ട്, , വിവിധ കലാപരിപാടികൾ അരങ്ങേറും.

25 വർഷത്തോളം തരിച്ചുകിടന്ന ശ്രീരാമൻ ചിറപാടശേഖരം ഇന്ന് കർഷകരുടെ സജീവ കൃഷി കേന്ദ്രമാണ്. വി എസ് സുനിൽകുമാർ ചേർപ്പ് എംഎൽഎ ആയിരുന്ന കാലഘട്ടത്തിലാണ് തരിശുരഹിത നിയോജക മണ്ഡലം എന്ന ആശയത്തെ മുൻനിർത്തി
ശ്രീരാമൻചിറ ഉൾപ്പെടെ നിരവധി പാടശേഖരങ്ങളിൽ നെൽകൃഷി പുനരാരംഭിക്കുന്നത്. ഇത് കർഷകർക്ക് ഏറെ ആശ്വാസമായി. വി കെ മോഹനൻ കാർഷിക സംസ്കൃതി പ്രാദേശികമായി കർഷകരെ സംഘടിപ്പിച്ചും അത്യാധുനികമായ കൃഷി രീതികളെ സംയോജിപ്പിച്ചും “ഓർഗാനിക് ഫാമിംഗ്” (Organic farming)നമ്മുടെ നാട്ടിൽ വ്യാപകമാക്കി ഇതിൻറെ തുടർച്ചയായാണ് ശ്രീരാമൻചിറ പടശേഖരത്തിൽ കൊയ്ത്തിനുശേഷം തണ്ണിമത്തൻ കൃഷി 2023 ൽ ആരംഭിക്കുന്നത്. ഇത് ഇന്ന് വൻ വിജയമായി മാറിയിരിക്കുകയാണ്. കൃഷിവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ ഈ പ്രവർത്തനം നേരിട്ടുവന്ന് കണ്ട് അഭിനന്ദിക്കുകയുണ്ടായി. തണ്ണിമത്തൻ കൃഷി 2024 ലും വീണ്ടും ആരംഭിക്കുകയണ്ടായി. 60 ദിവസങ്ങൾക്കുശേഷം വിളവെടുപ്പിന് പാകമായിരിക്കുകയാണ് ശ്രീരാമൻചിറ പാടശേഖരത്തിലെ തണ്ണിമത്തൻ. ശ്രീരാമൻ ചിറ പാടശേഖര സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

Leave a Comment