പവർ ലിഫ്റ്റിംഗ് താരം അനന്തുവിനെ ആദരിച്ചു

Written by Taniniram1

Published on:

പീച്ചി: സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ അനന്തു അശോകനെ എൽഡിഎഫ്‌പീച്ചി(LDF)മേഖല തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആദരിച്ചു. മുൻ റവന്യൂവകുപ്പ് മന്ത്രി കെ.പി രാജേന്ദ്രൻ അനന്തുവിനെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, ജില്ലാ പഞ്ചായത്തംഗം കെ.വി സജു, വി.സി സുജിത്ത്, ഇ.എം വർഗ്ഗീസ്, കെ.വി അനിത, ജെനീഷ് പീച്ചി, സനൽ വാണിയംപാറ തുടങ്ങിയവർ പങ്കെടുത്തു. താമര വെള്ളച്ചാൽ സ്വദേശി പാറപ്പുറത്തുകുടിയിൽ അശോകന്റെയും സുനിതയുടെയും മകനാണ് അനന്തു.

Leave a Comment