ലോക്സഭാ തെരഞ്ഞെടുപ്പ് : പരസ്യങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Written by Taniniram1

Published on:

കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിക്കരുത്. ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്കായി
ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാകും. പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതു ഖജനാവിന്റെ ചെലവിൽ പരസ്യം നൽകുക, പാർട്ടിയുടെ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി രാഷ്ട്രീയ വാർത്തകളും നേട്ടങ്ങളെക്കുറിച്ചുള്ള പ്രചാരണവും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുക എന്നിവ പെരുമാറ്റ ചട്ടലംഘന പരിധിയിൽ വരും.

കുടുംബാസൂത്രണം, സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങിയവയെക്കുറിച്ച് പൊതുവിവരങ്ങൾ നൽകാനോ പൊതുജനങ്ങൾക്ക് പൊതുവായ സന്ദേശങ്ങൾ നൽകാനോ ഉദ്ദേശിച്ച് സർക്കാർ സ്ഥാപിച്ച ഹോർഡിംഗുകൾ, പരസ്യങ്ങൾ മുതലായവ പ്രദർശിപ്പിക്കാൻ അനുവദിക്കാം. എന്നാൽ ജീവിച്ചിരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തകരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നതും അവരുടെ ഫോട്ടോകളോ പേരോ പാർട്ടി ചിഹ്നമോ ഉള്ളതുമായ എല്ലാ ഹോർഡിംഗുകളും പരസ്യങ്ങളും നീക്കം ചെയ്യുകയോ മറച്ചു വെയ്ക്കുകയോ ചെയ്യണം. സ്വയം സ്തുതിക്കുന്നതിനോ അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ വ്യക്തിപരമായ പ്രതിച്ഛായ വർധിപ്പിക്കുന്നതിനോ വേണ്ടി പൊതു ഖജനാവിൽ നിന്ന് ചെലവുകൾ നടത്തുകയോ അംഗീകരിക്കുകയോ ചെയ്യുകയോ ചെയ്യുന്നത്, പൊതു ചെലവിൽ വ്യക്തിഗത/പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കുന്നത് ചട്ടലംഘനത്തിന് തുല്യമായി കണക്കാക്കും. അത്തരം പരസ്യങ്ങളിലെ രാഷട്രീയ നേതാക്കളുടെ ഫോട്ടോകൾ നീക്കം ചെയ്യുകയോ മറയ്ക്കുകയോ വേണം. പൊതു ഖജനാവിന്റെ ചെലവിൽ ഇത്തരം ഹോർഡിംഗുകളും പരസ്യങ്ങളും തുടർച്ചയായി പ്രദർശിപ്പിക്കുന്നത്, അത്തരം ഹോർഡിംഗുകളോ പരസ്യങ്ങളോ പോസ്റ്ററുകളോ തിരഞ്ഞെടുപ്പ് പ്രഖ്യാപന തീയതിക്ക് മുമ്പ് സ്ഥാപിച്ചതാണെങ്കിലും, മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ്.

തിരഞ്ഞെടുപ്പ് കാലത്ത് പൊതു ഖജനാവിൽനിന്നും പണം ചെലവിട്ട് പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളിലും രാഷ്ട്രീയ വാർത്തകളും, സർക്കാരിന്റെയോ ഭരണകക്ഷിയുടേയോ നേട്ടങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളിലൂടെ തിരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പരസ്യ കുറിപ്പുകൾ നൽകുന്നതും മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിൻ്റെ പരിധിയിൽ വരുന്നതും നടപടി സ്വീകരിക്കാവുന്നതുമാണ്.

See also  ലോക്‌സഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈനില്‍ പരസ്യം നല്‍കാന്‍ കോടികള്‍ ചിലവിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ; കോളടിച്ച്‌ ഗൂഗിളും മെറ്റയും

Leave a Comment