ബി പി എൽ – എ എ വൈ കാർഡ് മസ്റ്ററിംഗ്: സർവർ തകരാർ പരിഹരിക്കണം

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : ബി പി എൽ (BPL)എ എ വൈ(AAY) റേഷൻ കാർഡ് മസ്റ്ററിംഗ് നടത്തണമെന്ന സർക്കാർ നിർദ്ദേശം സർവർ തകരാർ മൂലം കാർഡുടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കാർഡിലെ എല്ലാ അംഗങ്ങളും ആധാർ കാർഡ് കയ്യിൽ കരുതി റേഷൻ കടയിൽ എത്തി മസ്റ്ററിംഗ് നടത്താനാണ് നിർദേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതൽ രാവിലെയും വൈകീട്ടും റേഷൻ കടയിൽ മണിക്കൂറുകളോളം കാത്തിരുന്ന് സർവർ തകരാർ മൂലം അലയേണ്ട ഗതികേടിലാണ് നാട്ടുകാർ. ഈ അവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് യോഗം ഐക്യകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു.

ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി നടന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി നടന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തിൽ ഉപഭോക്തൃ ലഘുലേഖ വിതരണം ചെയ്‌. ചടങ്ങിൽ പി കെ എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. എം കെ അഹമ്മദ് ഫസലുള്ള, ടി എം മുഹമ്മദ്, എ എസ് സന്തോഷ്, സി എസ് ഇബ്രാഹിംകുട്ടി, സുഗതൻ മണലിക്കാട്ടിൽ, എൻ എം റസാഖ്, ടി കെ ഫക്രുദ്ദീൻ, എ കെ മനാഫ് എന്നിവർ സംസാരിച്ചു.

Leave a Comment