ബെംഗളൂരു സ്ഫോടനം; മുഖ്യപ്രതിയുടെ കൂട്ടാളി പിടിയിൽ

Written by Taniniram1

Published on:

ഹോട്ടലിൽ സ്ഫോടനം നടത്താൻ മുഖ്യപ്രതിയെ സഹായിച്ചെന്നു സംശയിക്കുന്നയാളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. പ്രതിയുമായി ബെള്ളാരിയിൽ കൂടിക്കാഴ്ച നടത്തിയ സ്വകാര്യ കമ്പനി ജീവനക്കാരൻ സയിദ് ഷബീറാണ് പിടിയിലായത്. ഈ മാസം ഒന്നിന് രാമേശ്വരം കഫേയിൽ സ്ഫോടന വസ്തുക്കൾ ഉൾപ്പെട്ട ബാഗ് ഉപേക്ഷിച്ച ശേഷം പ്രതി തുമക്കൂരു വഴി ബെള്ളാരിയിലെത്തി ഷബീറുമായി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും എൻഐഎക്ക് ലഭിച്ചു. പ്രതിയെന്ന സംശയത്തിൽ നേരത്തേ പുറത്തുവിട്ട യുവാവിന്റെ ചിത്രങ്ങളുമായി ഷബീറിനു സാമ്യമുണ്ടെന്ന അഭ്യൂഹങ്ങൾ അന്വേഷണ സംഘം തള്ളി. ഐഎസ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ 2 പേരെ ബെള്ളാരി സെൻട്രൽ ജയിലിൽ നിന്ന് കസ്റ്റഡിയിലെടുത്തും ചോദ്യം ചെയ്തിരുന്നു.

See also  നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും

Leave a Comment