മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരായ കുഴൽനാടന്റെ ഹർജി; കേസെടുക്കാനാകില്ലെന്ന നിലപാടിൽ വിജിലൻസ്

Written by Taniniram1

Published on:

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും (VEENA)എതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് 27-ലേക്ക് മാറ്റി.

വീണാ വിജയന്റെ കമ്പനിയും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴൽനാടൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. വീണാ വിജയന്റെ കമ്പനിയും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴൽനാടൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, ഈ ആവശ്യത്തെ വിജിലൻസ് കോടതിയിൽ എതിർത്തു. കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് സാധ്യതയില്ലെന്നും വിജിലൻസ് അറിയിച്ചു.

See also  ദിവ്യയുടെ സെനറ്റ് അംഗത്വ വിവാദം ; 'പരാതി ലഭിച്ചാൽ നിയമാനുസൃത നടപടിയുണ്ടാകും' ഗവർണർ

Related News

Related News

Leave a Comment