ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന് : നിർണായക പ്രഖ്യാപനം അല്പസമയത്തിനകം

Written by Taniniram1

Published on:

തിരുവനന്തപുരം : തലസ്ഥാനത്തെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിലെ മണ്ഡലങ്ങൾ ഒഴിച്ചിട്ട് ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം. ഇന്നലെയാണ് ബിജെപി കേന്ദ്ര നേതൃത്വം രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. കേരളത്തിൽ ഒഴിവുള്ള സീറ്റുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. പാർട്ടി മാറിയെത്തുന്ന നേതാക്കളെ ലക്ഷ്യമിട്ടാണോ ഈ സീറ്റുകളിൽ പ്രഖ്യാപനം നടത്താതെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

തിരുവനന്തപുരത്തെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. രാവിലെ 11ന് നടക്കുന്ന വാർത്താസമ്മേളനത്തിലായിരിക്കും കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുകയെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഏതൊക്കെ നേതാക്കളാണ് ബിജെപിയിൽ ചേരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കുന്നതിന് മുന്നോടിയായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ ചേരുമെന്നും വരും ദിവസങ്ങളിൽ ഇടത് നേതാക്കളുമെത്തുമെന്നാണ് സുരേന്ദ്രൻ പറയുന്നത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ.

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും കേരള സ്പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ഇന്ന് ബിജെപിയിൽ ചേരുന്നുണ്ട്. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ഇവർ കോൺഗ്രസിലേക്ക് പോകുന്നത്. പാർട്ടി മാറിയെത്തുന്നവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പട്ടികയിലേക്കും പരിഗണിക്കാൻ ഇടയുണ്ട്. ഇതുകൂടി മുൻകൂട്ടികണ്ടാണ് നിലവിൽ സ്ഥാനാർഥി നിർണയം നടത്താത്തതെന്നാണ് റിപ്പോർട്ട്. നിതിൻ ഗഡ്കരി ഉൾപ്പെടെ 11 കേന്ദ്ര മന്ത്രിമാരാണ് ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടത്.

See also  ക്രിസ്മസ് ദിനത്തില്‍ നാടിനെ ഞെട്ടിച്ച് സുഹൃത്തുക്കളുടെ മരണം

Related News

Related News

Leave a Comment