ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് ഇന്ന്.

Written by Taniniram Desk

Published on:

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നു.
നവംബർ 29 ന് പാളയം വി ജെ ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും.ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷത വഹിക്കും.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ അഡ്വ.വി. ജോയ് എം എൽ എ ,അഡ്വ.വി കെ പ്രശാന്ത് എം എൽ എ ,എം വിൻസെന്റ് എം എൽ എ ,SAI റീജിയണൽ ഡയറക്ടർ Dr .ജി. കിഷോർ തുടങ്ങിയവർ പങ്കെടുക്കും.

Related News

Related News

Leave a Comment