അങ്കമാലി – എരുമേലി ശബരി റെയിൽപാത; നിർമാണം ഏറ്റെടുക്കാൻ കെ റെയിൽ

Written by Taniniram1

Published on:

തിരുവനന്തപുരം : ശബരി റെയിൽപാത നിർമാണത്തിന് സന്നദ്ധത അറിയിച്ച് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ). 3800 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി റിപ്പോർട്ടുകൾ. കേന്ദ്ര – കേരള സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്നതാണ് ശബരി റെയിൽ പദ്ധതി. ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയ്ക്ക് ഏൽപിക്കണമെന്നു കെ റെയിൽ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്ററാണ് ശബരി റെയിൽപാതയ്ക്ക് വേണ്ടി വരിക. 14 സ്റ്റേഷനുകളാണ് ശബരി റെയിൽപാതയ്ക്ക് കണക്കാക്കിയിട്ടുള്ളത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് പതിനാല് സ്റ്റേഷനുകൾ.

Related News

Related News

Leave a Comment