ഗുരുവായൂർ : കോണ്ഗ്രസിൽ നിന്ന് ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയാൽ വലിയ കുറ്റം പറയുന്ന സി.പി.എം നേതാക്കൾ, അവരാണ് ബി.ജെ.പിയുടെ ഒന്നാമത്തെ റിക്രൂട്ട്മെന്റ് ഏജന്‌സി എന്ന കാര്യം വിസ്മരിക്കുകയാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗണ്ഹാളിൽ യു.ഡി.എഫ്;നിയോജക മണ്ഡലം കൺ വെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മുന്പ് സി.പി.എം എം.പിയായിരുന്ന അബ്‌ദുള്ളക്കുട്ടിയും സിപിഎം പ്രതിനിധിയായി മത്സരിച്ച അല്ഫോൻസ് കണ്ണന്താനവും ഇന്ന് ബി.ജെ.പിയുടെ ദേശീയ നേതാക്കളാണ്. ബംഗാളിലും ത്രിപുരയിലും ആണെങ്കിൽ ഹോള്സെയിൽ ആയി ബി.ജെ.പിക്ക് ആളെക്കൂട്ടുന്ന പണിയാണ് സി.പി.എമ്മിന്റെത്. ഇവരാണ് കോണ്ഗ്രസിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇടതുപക്ഷമാണ് ഇന്ത്യയുടെ ബദൽ എന്ന വാദം അപഹാസ്യമാണ്. കേരളത്തിന് പുറത്ത് കോണ്ഗ്രസ് ഇല്ലാതെ ഒരു തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ കഴിയാത്തവരാണ് സി.പി.എം. കേരളത്തിലെ സി.പി.എം ബി.ജെ.പി അന്തർധാര എല്ലാവര്ക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻ്റ് ജോസ് വളളൂർ കൺ വെൻഷൻ ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‌മാൻ ആർ.വി അബ്‌ദുറഹീം അധ്യക്ഷത വഹിച്ചു. , ടി. എൻ. പ്രതാപൻ എം. പി,മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച്. റഷീദ്, ജില്ലാ പ്രസിഡന്റ് സി .എ. മുഹമ്മദ് റഷീദ്, യു. ഡി. എഫ് ജില്ലാ ചെയര്‌മാൻ എം. പി. വിന്സെ്ന്റ്, ഒ. അബ്‌ദുൾ റഹിമാൻ കുട്ടി, കെ. ആർ ഗിരിജൻ, പി. എ. മാധവൻ, പി. കെ. ↑ അബൂബക്കർ ഹാജി, ഇ. ജെ. ജോസ്, പി. ആർ. അബൂബക്കർ ഹാജി, ഇ. ജെ. ജോസ്, പി. ആർ. എൻ. നമ്പീശൻ, എ. എം. അലാവുദ്ധീൻ, കെ. ഡി. വീരമണി, എം. വി. ഹൈദ്രാലി, ടി. എസ്. അജിത്ത്,കെ. വി. ഷാനവാസ്, അരവിന്ദൻ പല്ലത്ത്, വി. കെ. ഫസലുൽ അലി, സോയജോസഫ്, വി. വേണുഗോപാൽ, സി. എ. ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്, എം. വി. ഷെക്കീർ, പി.വി ഉമ്മര്കു്ഞ്ഞി, നൗഷാദ് തെരുവത്ത്, ബീന രവിശങ്കർ, തോമസ് ചിറമ്മൽ, പി. എ. അബൂബക്കർ, അഷ്റഫ് അകലാട്, എന്നിവർ സംസാരിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ് ചെയര്‌മാനായുള്ള 1001 അംഗ ഗുരുവായൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് ജനറൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.