Friday, April 11, 2025

മോദി വീണ്ടും കേരളത്തിലേക്ക്

Must read

- Advertisement -

പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 15 ന് മോദി കേരളത്തിലെത്തും. പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ മോദി പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മോദി കേരളത്തിലെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് മോദി കേരള സന്ദർശനം നടത്തുന്നത്. അവസാനമായി ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇതിനുശേഷം ആഴ്ചകൾക്കകമാണ് വീണ്ടും മോദി കേരളത്തിലെത്തുന്നത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്ന് വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദർശനങ്ങൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്തെത്തിയത്.

ബിജെപി തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ജനുവരി 17 നാണ് തൃശൂരിൽ മോദി എത്തിയത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്ശേഷമായിരുന്നു മോദി ഭാഗ്യസുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്തത്. അതിനുമുൻപ്
കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. അതിനുമുൻപ്, ജനുവരി മൂന്നിന് തൃശൂരിൽ മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി തൃശൂരിലെത്തിയിരുന്നു.

See also  കഞ്ഞിക്കലങ്ങൾ വലിച്ചെറിഞ്ഞ് മഹിളാ കോൺഗ്രസ് മാർച്ച്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article